ആനയുടെ ശരീരത്തില്‍ കണ്ട മുറിവുകളുടെ ആഴം കൂടി പരിശോധിച്ചാണ് കടുവയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ചത്

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:00 am IST

News Now


പാലക്കാട്: പറമ്പിക്കുളത്ത് കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞതായി വനം വകുപ്പ്. പിടിയാനയുടെ ജഡമാണ് പറമ്പിക്കുളം ഡാമിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ ശരീരം കടുവ ഭക്ഷണമാക്കുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ആനയുടെ ശരീരത്തില്‍ കണ്ട മുറിവുകളുടെ ആഴം കൂടി പരിശോധിച്ചാണ് കടുവയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുന്‍പ് പറമ്പിക്കുളം റിസര്‍വോയറില്‍ കുട്ടിക്കൊമ്പനെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിക്കൊമ്പനെയും ആക്രമിച്ചത് കടുവയാണെന്ന സംശയമാണ് വനപാലകര്‍ക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates