കക്കയം ഡാമില്‍ കടുവയെത്തി, വെള്ളത്തിലൂടെ നീന്തിക്കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, വിഡിയോ

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി

Tiger reached Kakkayam Dam, swimming through the water  viral video
കക്കയം ഡാമില്‍ കടുവഇന്‍സ്റ്റഗ്രാം
Edited by :amalkjoy
Last Updated :6 സെപ്റ്റംബർ 2024, 2:49 pm IST

പത്തനംതിട്ട: കക്കയം ഡാം റിസര്‍വോയറില്‍ കടുവ ഇറങ്ങി. റിസര്‍വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വിഡിയോ വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്‍വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

റിസര്‍വോയറിന് സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിസര്‍വോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now