100ാം വയസിൽ ടിക് ടോക്കിൽ താരം; ജാനകി മുത്തശ്ശി ഓർമ്മയായി

ജാനകി മുത്തശ്ശി/ വീഡിയോ ദ‌ൃശ്യം
Last Updated :20 January 2024, 8:39 am IST

News Now

തൃശൂർ: നൂറാം വയസിൽ  ടിക് ടോക് വീഡിയോകളിലൂടെ പരിചിതയായി മാറിയ ജാനകി മുത്തശ്ശി അന്തരിച്ചു. കാഞ്ഞിരപ്പിള്ളി ഇടശേരി വീട്ടിൽ ശങ്കരന്റെ ഭാര്യയാണ്. കൊച്ചുമകൾ ഗ്രീഷ്മയ്ക്കൊപ്പമായിരുന്നു ടിക് ടോക് പ്രകടനം. 

കഴിഞ്ഞ ഒരു മാസമായി തീർത്തും അവശയായിരുന്നു. ഇളയ മകൾ ഉഷയോടൊപ്പമായിരുന്നു താമസം. സംസ്കാരം നടത്തി. മറ്റു മക്കൾ: ലീല, പത്മിനി, തങ്കമണി, പീതാംബരൻ, മോഹനൻ, ഉഷ, സജീവൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates