
അടുത്ത മാസം പകുതിയോടെ വേനല്‍മഴ, സംസ്ഥാനം ചുട്ടുപൊള്ളുന്നു; 4 ഡിഗ്രി വരെ കൂടാം
സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ്.
കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്. കൊച്ചി നെടുമ്പാശേരി (36.9), നേവല്‍ ബേസ് (35.4), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുനലൂരില്‍ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

