ഇന്ന് 200ന് മുകളിൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ജില്ലകളിൽ മാത്രം; കണക്കുകൾ ഇങ്ങനെ

ഇന്ന് 200ന് മുകളിൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ജില്ലകളിൽ മാത്രം; കണക്കുകൾ ഇങ്ങനെ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചത് കോഴിക്കോട്. 265 പേർക്കാണ് ജില്ലയിൽ ഇന്ന് ​രോ​ഗം കണ്ടെത്തിയത്. മലപ്പുറം ജില്ലയിലും 200ന് മുകളിൽ രോ​ഗികളുണ്ട്. മറ്റ് ജില്ലകളിലെല്ലാം 200ൽ താഴെ മാത്രമാണ് രോ​ഗികളുള്ളത്. 

സംസ്ഥാനത്ത് ആകെ 1780 പേർക്കാണ് ഇന്ന് രോ​ഗം കണ്ടെത്തിയത്. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസർക്കോട് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,21,82,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 1579 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 259, മലപ്പുറം 194, തൃശൂർ 191, തിരുവനന്തപുരം 113, എറണാകുളം 143, കൊല്ലം 147, കണ്ണൂർ 94, കോട്ടയം 118, ആലപ്പുഴ 96, പത്തനംതിട്ട 68, പാലക്കാട് 24, കാസർക്കോട് 57, വയനാട് 41, ഇടുക്കി 34 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now