തൃപ്പൂണിത്തുറയില്‍ നാളെ പ്രാദേശിക അവധി 

അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ നാളെ അവധി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

കൊച്ചി: അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ നാളെ അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വര്‍ണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് തൃപ്പൂണിത്തുറ ഒരുങ്ങി കഴിഞ്ഞു.ഘോഷയാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ 9നു ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. കെ ബാബു എംഎല്‍എ അത്തം പതാക ഉയര്‍ത്തും. തുടര്‍ന്നു വര്‍ണാഭമായ അത്തം ഘോഷയാത്ര.

ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു ജംക്ഷന്‍, കിഴക്കേക്കോട്ട, എസ്എന്‍ ജംക്ഷന്‍, വടക്കേക്കോട്ട, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷന്‍ വഴി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now