തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. 

തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. 

തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates