ടൊവിനോ ഫോട്ടോ വിവാദം; സുനില്‍ കുമാറിനെ സ്ഥാനാര്‍ഥി യാക്കുന്നത് തടയണം, പരാതി നല്‍കി എന്‍ഡിഎ
നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു

തൃശൂര്‍: ടൊവിനോ ഫോട്ടോ വിവാദത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടികാണിച്ചാണ് പരാതി.
നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍ ആയതിനാല്‍ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിന് പിന്നാലെ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം വി എസ് സുനില്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്.
എന്നാല്‍ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്ത സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും സുനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നുമാണ് എന്‍ഡിഎ പരാതിയില്‍ ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്ഐ

ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കി ആദരിക്കണം, ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമരഹിതമായി നടത്തി; പ്രകീര്‍ത്തിച്ച് ബിജെപി നേതാവ്




