
പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം
സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പരമാവധി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും, ഒരുമിച്ച് പൂളിങ് രീതിയില്‍ (വാഹനങ്ങള്‍ പങ്കിട്ടുകൊണ്ട്) യാത്ര ചെയ്യുന്നത് ഉചിതമായിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.

കോഴിക്കോട്: ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതല്‍ ഈ മാസം അസാനംവരെ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ചുമത്തും. കൂടാതെ വാഹനങ്ങള്‍ ലോക്ക് ചെയ്യുകയോ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയോ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പരമാവധി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും, ഒരുമിച്ച് പൂളിങ് രീതിയില്‍ (വാഹനങ്ങള്‍ പങ്കിട്ടുകൊണ്ട്) യാത്ര ചെയ്യുന്നത് ഉചിതമായിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.
ബസ് സ്റ്റോപ്പുകള്‍, ജങ്ഷനുകള്‍, വളവുകള്‍, ഫുട്പാത്തുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഗതാഗത തടസ്സമുണ്ടാക്കുന്നില്ലെന്ന് കട ഉടമകള്‍ ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രാവിലെ 8 മുതല്‍ രാത്രി 11 വരെ വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
പാളയം - പൂന്താനം ജങ്ഷനില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ യാതൊരു വിധ പാര്‍ക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാര്‍ക്കറ്റിലേക്ക് ലോറികള്‍ക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല. പൂന്താനം ഭാഗത്ത് രാത്രി സര്‍വീസ് നടത്തുന്ന ഇന്റര്‍സ്റ്റേറ്റ് ബസ്സുകള്‍ വൈകുന്നേരം 5 മണിക്ക് ശേഷം ഒരേ സമയം രണ്ട് ബസ്സുകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമായിരിക്കണം.
ബസ്സുകള്‍ക്കും ഓട്ടോകള്‍ക്കും നിയന്ത്രണമുണ്ട്. ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകള്‍ അനുവദിച്ച സ്റ്റാന്റുകളില്‍ മാത്രമേ നിര്‍ത്തിയിടാവൂ. മാവൂര്‍ റോഡ് പുതിയ സ്റ്റാന്റ് ബസ് ബേയ്ക്ക് മുന്‍വശവും കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശവും ഓട്ടോകള്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്നും പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Traffic Restrictions in Kozhikode City During the Onam Season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


