
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി, എൻജിനിൽ കുടുങ്ങിയ വയോധികൻ മരിച്ചു
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം

തിരുവനന്തപുരം: റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനിൽ കുടുങ്ങി വയോധികൻ മരിച്ചു. വർക്കല സ്വദേശി ഭാനു (65) ആണ് മരിച്ചത്. പുന്നമൂട് റെയിൽവെ ഗേറ്റിനും സ്റ്റാർ തിയേറ്റർ ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാടെയായിരുന്നു സംഭവം.
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഭാനു ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസിന് മുന്നിൽ അകപ്പെടുകയായിരുന്നു. ട്രെയിൻ തട്ടി തെറിച്ചുപോയ വയോധികൻ എൻജിന്റെ മുൻഭാഗത്തെ കൂർത്ത കമ്പിയിൽ കുടുങ്ങി.
വയറ്റിലൂടെ കമ്പി തുളച്ചുകയറി വയോധികൻ തൽക്ഷണം മരിച്ചു. വർക്കല പൊലീസും അഗ്നി രക്ഷാസേനയും എത്തി ഏറെ പരിശ്രമിച്ചാണ് മൃതദേഹം എൻജിനിൽ നിന്നും വേർപെടുത്തിയെടുത്തത്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ടു. ഭാര്യ: ഗോമതി. മക്കള്‍: ഷീബ, ബാബു, സ്വര്‍ണ, ഗീത, സുനിത.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



