അങ്കമാലി - തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Train late passengers protest Thrissur railway station
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുന്നു ടി വി ദൃശ്യം
Last Updated :1 September 2024, 7:05 pm IST
Edited by :amalkjoy

കൊച്ചി: അങ്കമാലി - തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതില്‍ യാത്രക്കാരുടെ പ്രതിഷേധം. അങ്കമാലി യാര്‍ഡിലെ അറ്റകുറ്റപണിയെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. തൃശൂര്‍,അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്‌റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം- പാലക്കാട് (06708) ട്രെയിന്‍, ആലപ്പുഴ - കണ്ണൂര്‍(16307) ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

ബംഗളൂരു- എറണാകുളം എക്‌സ്പ്രസ് ഒരു മണിക്കൂറിലറെയായി തൃശൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് റെയില്‍വെ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now