കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി

Train restrictions on Kottayam route today
Train restrictions on Kottayam route todayഫയൽ
Edited by :dhanojam
Last Updated :11 ഒക്ടോബർ 2025, 9:01 am IST

തിരുവനന്തപുരം : ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

1.തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.

2. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ്

3. തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്

4. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347). കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്

ഭാഗികമായി റദ്ദാക്കിയവ

മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും, ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 12ന് പകല്‍ 12.10ന് കൊല്ലത്ത് നിന്നായിരിക്കും പുറപ്പെടുക. കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് (16326) 11ന് രാവിലെ ഏറ്റുമാനൂരില്‍ നിന്നായിരിക്കും പുറപ്പെടുക

വൈകിയോടുന്നവ

കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (66322) 15 മിനിറ്റും, തൂത്തുക്കുടി-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ് (16791) 10 മിനിറ്റും വൈകിയോടും.

News Now

Summary

Train restrictions on Kottayam route today; Arrangements as follows

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates