
കട്ടിപ്പാറയിലെ ആദിവാസി യുവതി മരണം; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍
കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറിയലെ ആദിവാസി യുവതിയുടെ മരണത്തില്‍ സഹോദരി ഭര്‍ത്താവ് രാജന് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.
ലീലയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭര്‍ത്താവ് രാജഗോപാലനും സഹോദരി ഭര്‍ത്താവ് രാജനും ഉള്‍പ്പടെ അഞ്ചുപേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായാണ് ഇവര്‍ മല കയറിയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെ ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ച് വെച്ചു.
ദിവസങ്ങള്‍ക്ക് ശേഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്.
2019ലാണ് ലീലയുടെ മകന് രോണുവിനെ സഹോദരീ ഭര്‍ത്താവ് രാജന് കൊലപ്പെടുത്തിയത്. ഈ കേസില്‍ ജയിലില്‍ ആയിരുന്ന രാജന് ഒരുമാസം മുമ്പാണ് കോളനിയില്‍ തിരികെ എത്തിയത്. അതിനുശേഷം രാജന് ലീലയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
