
ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍
വയനാട് കല്പറ്റ പാറവയല്‍ കോളനി വിശ്വനാഥന് ആണ് മരിച്ചത്
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍. വയനാട് കല്പറ്റ പാറവയല്‍ കോളനി വിശ്വനാഥന് ആണ് മരിച്ചത്. ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍നിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു. മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ആശുപത്രിയില്‍നിന്ന് വിശ്വനാഥന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചെന്നാണു കുടുംബം പറയുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നു ആവര്‍ത്തിച്ചിട്ടും ഇവര്‍ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് വിശ്വനാഥന് കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും ലീല പറഞ്ഞു. ശനിയാഴ്ച രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


