മായില്ല ആ പാല്‍പ്പുഞ്ചിരി, കുട്ടികളുടെ കൈകളില്‍ ഇനി കൂട്ടായി 'പൊന്നോമന'; സപ്ലൈകോയുടെ ആലിന്‍ നോട്ട്ബുക്കുകള്‍

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല

 alin sherin
ആലിൻ ഷെറിൻ
Edited by :Dhanoj AM
Last Updated :26 മേയ് 2026, 10:46 am IST

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല. ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പമുണ്ടാകും. നന്മയുടെ പ്രതീകമായി കുട്ടികളുടെ നോട്ട് ബുക്കില്‍ ചിരിതൂകി ആലിന്‍ നമുക്കൊപ്പം സഞ്ചരിക്കും. സപ്ലൈകോ പുറത്തിറക്കുന്ന 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകളുടെ പ്രകാശനം ചൊവ്വാഴ്ചയാണ്.

റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പൊന്നോമനയുടെ വിയോഗ വേളയിലും മറ്റുള്ളവര്‍ക്ക് അവയവങ്ങള്‍ പകുത്ത് കൊടുത്ത് മകള്‍ അവരിലൂടെ 'ജീവിക്കുമല്ലോ' എന്ന ചിന്തയില്‍ അവയവദാനമെന്ന ഉദാത്തമായ തീരുമാനത്തിലൂടെ നാല് ജീവനുകള്‍ക്ക് കൈകൊടുത്ത മാതാപിതാക്കളുടെ മാതൃക കേരളം നെഞ്ചേറ്റിയിരുന്നു. ഈ കുഞ്ഞു ജീവന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സപ്ലൈകോ നോട്ട്ബുക്കുകള്‍ ആലിന്‍ എന്ന പേരില്‍ വിപണിയിലെത്തുന്നത്.ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാമിനെയും ഷെറിന്‍ ആന്‍ ജോണിനെയും ആദരിക്കും.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥികളാണ് നോട്ട്ബുക്കുകളുടെ കവര്‍ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഈ വിദ്യാര്‍ഥികളെ അനുമോദിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 1.30ന് നടന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് നോട്ട്ബുക്കുകളുടെ പ്രകാശനം നിര്‍വഹിക്കും.

News Now

Summary

tribute for alin sherin, supplyco notebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates