റോഡുകൾ അടച്ചുപൂട്ടില്ല, ട്രിപ്പിൾ ലോക്ഡൗൺ നീക്കിയ ജില്ലകളിൽ നാളെ മുതൽ ഇളവ് 

അവശ്യസേവന വിഭാഗമല്ലാത്തവർക്ക് പുറത്തിറങ്ങാൻ പൊലീസ്‌ പാസ്‌ വേണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

കൊച്ചി: ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മുതൽ ഇളവുകൾ . ഇവിടങ്ങളിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരുമെങ്കിലും റോഡുകൾ അടച്ചുപൂട്ടിയുള്ള നിയന്ത്രണം ഒഴിവാകും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന വിഭാഗമല്ലാത്തവർക്ക് പുറത്തിറങ്ങാൻ പൊലീസ്‌ പാസ്‌ വേണം. 

ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ തുറക്കാം. പാഴ്‌സൽ മാത്രമേ അനുവദിക്കുകയൊള്ളു. തട്ടുകടകൾ തുറക്കാൻ അനുവാദമില്ല. പഴം, പച്ചക്കറി, പാൽ, പലചരക്കുകടകൾ, റേഷൻ കടകൾ, മത്സ്യ, മാംസ വിൽപ്പനശാലകൾ, ബേക്കറികൾ, കാലിത്തീറ്റ വിൽപ്പനകേന്ദ്രങ്ങൾ, പൗൾട്രി തുടങ്ങിയവയ്‌ക്ക്‌ പ്രവർത്തിക്കാം. നിർമാണപ്രവർത്തനങ്ങൾ തുടരാം.  
‌‌
മരുന്നും അവശ്യവസ്‌തുക്കൾ വാങ്ങാനും സ്വകാര്യ വാഹനം ഉപയോഗിക്കാം. സഹകരണ മേഖലയുൾപ്പെടെ ബാങ്കുകൾ, ഇൻഷുറൻസ്‌, ധനസ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെ തുറക്കാം.ഇലക്‌ട്രിക്കൽ, പ്ലമ്പിങ്‌ സേവനങ്ങളാകാം. അവശ്യവസ്‌തുക്കളും കയറ്റുമതി ഉൽപ്പന്നങ്ങളും നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും 24 മണിക്കൂറുമുള്ള ഉൽപ്പാദക യൂണിറ്റുകൾക്കും പ്രവർത്തിക്കാം. വർക്ക്‌ഷോപ്പുകൾ ശനിയും ഞായറും പ്രവർത്തിക്കാം. അവശ്യ സർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ  ഓഫീസുകൾക്ക്‌ അവധിയായിരിക്കും.  
  
മറ്റു ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നാണ് നിർദേശം. അത്യാവശ്യ യാത്രകളിൽ സത്യപ്രസ്‌താവന കരുതണം.ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക പരിപാടികൾ പാടില്ല.  വിവാഹം, മരണാനന്തര ചടങ്ങുകൾ കോവിഡ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത്‌ 20 പേരെ പങ്കെടുപ്പിച്ച്‌ നടത്താം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now