
ത്രിവേണി സ്റ്റോര്‍ അടിച്ചുതകര്‍ത്തു; ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍
വെള്ളനാട് ത്രിവേണി സ്റ്റോറില്‍ അതിക്രമം കാട്ടിയ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
തിരുവനന്തപുരം: വെള്ളനാട് ത്രിവേണി സ്റ്റോറില്‍ അതിക്രമം കാട്ടിയ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവായ വെള്ളനാട് ശശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരാര്‍ കാലാവധി കഴിഞ്ഞും സ്റ്റോര്‍ പ്രവര്ത്തിച്ചെന്നാരോപിച്ചായിരുന്നു ശശി ത്രിവേണി സ്റ്റോര്‍ അടിച്ചുതകര്‍ത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ശശിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.
ഇയാള്‍ ത്രിവേണി സ്റ്റോര്‍ ഷട്ടര്‍ ഇട്ട് പൂട്ടുകയും ഫോണും മറ്റ് സാധനങ്ങളും അടിച്ച് നശിപ്പിക്കുയും ചെയ്തതായി പരാതിയില്‍ പറയുന്നു. വെള്ളനാട് സര്‍വീസ് സഹകരണബാങ്കിന് കീഴിലുള്ള കെട്ടിടത്തിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ശശി ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്. നേരത്തെ ശശിയെ വെള്ളനാട് ആരോഗ്യകേന്ദ്രത്തിലെ ശിലാഫലകം നശിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളനാട് പഞ്ചായത്ത് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തില്‍ വെള്ളനാട് ശശിയുടെ പേര് വയ്ക്കാത്തതിനായിരുന്നു അന്ന് ഫലകം തകര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
