
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ടവോട്ടുള്ളവരുടെ പട്ടികക്കെതിരെ പാലക്കാട്ടെ ഇരട്ട സഹോദരങ്ങള്‍. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍പ്പെട്ട ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും ഇരട്ട സഹോദരങ്ങളില്‍ ഒരാളായ അരുണ്‍ പറഞ്ഞു.
ചെന്നിത്തലയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും, നിയമനടപടി സ്വീകരിക്കുമെന്നും അരുണ്‍ പറഞ്ഞു. ഓപ്പറേഷന് ട്വിന്‍സ് എന്ന വെബ്സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. സംസ്ഥാനത്ത് നാലുലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

