മേല്‍മുറിയില്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ച നിലയില്‍

malappuram death
കുട്ടികൾ അപകടത്തിൽപ്പെട്ട ക്വാറിSource by : വീഡിയോ സ്ക്രീൻഷോട്ട്
Last Updated :10 May 2024, 5:34 pm IST

News Now

മലപ്പുറം: മേല്‍മുറിയില്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ച നിലയില്‍. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഈ രണ്ടു കുട്ടികളെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികള്‍ മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ ഇവര്‍ ക്വാറിയിലേക്ക് പോയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മുങ്ങല്‍വിദഗ്ധര്‍ അടക്കം ക്വാറിയില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates