ഓടിക്കൊണ്ടിരിക്കെ കാര്‍ ഒഴുക്കില്‍പ്പെട്ടു; യുവതിയും യുവാവും മരിച്ചു

തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന യുവാവും യുവതിയും മരിച്ചു

ഒഴുക്കില്‍പ്പെട്ട കാര്‍ / ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 8:50 am IST
Edited by :migrator


തൊടുപുഴ:തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന യുവാവും യുവതിയും മരിച്ചു.  യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തൊടുപുഴ റജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്.  മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now