ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും ബിജെപിയില്‍ ചേര്‍ന്നു

വിജയ യാത്രയ്ക്കു തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണം/എ സനേഷ്‌
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി: റിട്ട. ഹൈക്കോടതി ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലായിരുന്നു ഇവര്‍ ഉള്‍പ്പെടെ പതിനെട്ടു പേരുടെ അംഗത്വ സ്വീകരണം.

ഡല്‍ഹിയില്‍ ആയതിനാല്‍ ചിദംബരേഷ് ചടങ്ങിന് എത്തിയില്ല. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതായി ബിജെപി അറിയിച്ചു. ചിദംബരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു.

താന്‍ നേരത്തെ തന്നെ ബിജെപിയുടെ സഹയാത്രികന്‍ ആയിരുന്നുവെന്ന് ചിദംബരേഷ് പറഞ്ഞു. ഇപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗമായി. ഡല്‍ഹിയില്‍ ആയതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്- അ്‌ദ്ദേഹം പറഞ്ഞു.

മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മന്‍ ജനറല്‍ മാനേജര്‍ സോമചൂഡന്‍ എന്നിവരും ഏതാനും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates