കേരള കോൺ​ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചിട്ടുണ്ട്

ഫയൽ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി:  കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ
ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.  രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ചും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. കേരള കോൺ​ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചിട്ടുണ്ട്. ചെയര്‍മാനായി ജോസ് കെ മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates