റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

റിയാദ്: സൗദി അറേബ്യയിലണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അല്‍റാസ് നബ്ഹാനിയയിലാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. 

റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം. 

വെള്ളേകത്ത് അബ്ദുല്‍ മജീദ് എന്നയാള്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സക്കായി നാട്ടില്‍ കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ്. കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്‌റ (36), വെള്ളേകത്ത് ആയിശ നൗറിന്‍ (6), വെള്ളേകത്ത് ഹിബ നസ്‌റിന്‍ (8), വെള്ളേകത്ത് മുഹമ്മദ് ഹിഷാം (12), തറമ്മല്‍ ഹബീബ (34) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 

ഇഖ്ബാലിന്റെ ഭാര്യാ സഹോദരനാണ് മരിച്ച ഹുസൈന്‍. ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates