ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും നിപ; കുട്ടി വെന്റിലേറ്ററില്‍, രണ്ട് ഉറവിട കേന്ദ്രങ്ങള്‍

നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും മരിച്ച രണ്ടുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:25 am IST

കോഴിക്കോട്:  നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും മരിച്ച രണ്ടുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തികളുടേത് ഉള്‍പ്പെടെ അഞ്ച് സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആദ്യം മരിച്ച വ്യക്തിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്. ചികിത്സയിലുള്ള നാലുപേരില്‍ 9 വയസ്സുള്ള ആണ്‍കുഞ്ഞ് പോസിറ്റീവ് ആണ്. കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ 24 വയസ്സുള്ള ഭാര്യാ സഹോദരനും പോസിറ്റീവ് ആണ്. മരിച്ചവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്.- വീണാ ജോര്‍ജ് പറഞ്ഞു. 

മരിച്ച വ്യക്തികളുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് എപിക് സെന്ററുകളാണ് നിലവില്‍ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ, സംസ്ഥാനത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. മരിച്ച രണ്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now