കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കും, കൊച്ചിയിൽ നിന്ന് പാറ്റ്നയിലേക്കുമുള്ള ട്രെയിനുകളാണ് ഈയാഴ്ചയോടെ വീണ്ടുമെത്തുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now


തിരുവനന്തപുരം: കോവിഡ് മൂലം നിറുത്തിവച്ച രണ്ട് ട്രെയിൻ സർവീസുകൾ കൂടി പുനരാരംഭിക്കുന്നു. കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കും, കൊച്ചിയിൽ നിന്ന് പാറ്റ്നയിലേക്കുമുള്ള ട്രെയിനുകളാണ് ഈയാഴ്ചയോടെ വീണ്ടുമെത്തുന്നത്. 

ഇതോടെ കേരളത്തിൽ നിന്ന് ഈയാഴ്ച സർവീസ് പുനരാരംഭിക്കുന്ന ദീർഘദൂര ട്രെയിൻ സർവ്വീസുകളുടെ എണ്ണം നാലായി. ബംഗാളിലെ ഷാലിമാറിലേക്കുള്ള രണ്ട് ട്രെയിൻസർവ്വീസുകൾ പുനരാരംഭിക്കുന്നത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എറണാകുളത്തിനിന്ന് പാറ്റ്നയിലേക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.15നാണ് 02643/44 നമ്പർ ട്രെയിനിന്റെ സർവീസ്. 23നാണ് ആദ്യസർവ്വീസ്. മടക്കം വ്യാഴം, വെള്ളി ദിവസങ്ങളിൽ. കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലേക്കുള്ള 06312/11 ട്രെയിൻ സർവീസ് 21ന് തുടങ്ങും. ശനിയാഴ്ചകളിൽ വൈകിട്ട് 3.45നാണ് സർവീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates