പോസ്റ്റില്‍ പിടിച്ചു കിടന്നത് രണ്ടുമണിക്കൂര്‍; പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

പാരാഗ്ലൈഡിങ്ങിനിടെ രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയപ്പോള്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:17 am IST

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി.  രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. 

ഇന്ന് വൈകീട്ടാണ് സംഭവം. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ താഴെ വീണ് അപായം സംഭവിക്കാതിരിക്കാന്‍ താഴെ വല കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു. 

ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now