
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

കോഴിക്കോട്: ഉപ്പിലിട്ട നെല്ലിക്ക കഴിച്ച രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ബീച്ചിലെ തട്ടുകടയില്‍ നിന്നും കാരറ്റും, നെല്ലിക്കയും കഴിച്ചു. ചുവ വ്യത്യാസം തോന്നിയ ഇവര്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു.
ഉപ്പിലിടുന്ന വസ്തുക്കള്‍ വേഗം പാകമായി വില്‍ക്കുന്നതിനായി ഇത്തരം കടകളില്‍ ആസിഡും കലര്‍ത്തുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ലായനി കുടിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
മദ്രസ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട് എത്തിയത്. കുട്ടികളെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


