യാത്രക്കാരുടെ ശ്രദ്ധക്ക്; നാളെത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; ഇവ വൈകിയോടും

പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

Two trains scheduled for tomorrow cancelled
രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
Last Updated :5 August 2025, 9:27 pm IST

കൊച്ചി: പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ  ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. രണ്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി. പാലക്കാട്– എറണാകുളം മെമു, എറണാകുളം– പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്.

ചില ട്രെയിനുകൾ വൈകിയോടും. ട്രെയിൻ നമ്പർ (22645) ഇൻഡോർ ജംക്‌ഷൻ– തിരുവനന്തപുരം നോർത്ത് ഒന്നര മണിക്കൂർ വൈകും. ട്രെയിൻ നമ്പർ (16308) കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടിവ് ഒരു മണിക്കൂർ 20 മിനിറ്റും, ട്രെയിൻ നമ്പർ (17230) സെക്കന്തരാബാദ്– തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് 30 മിനിറ്റും വൈകും.

News Now

Summary

Two trains scheduled for tomorrow cancelled due to maintenance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates