
കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തല കസേരയുടെ റിങില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്
തിരൂര്‍ യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.

മലപ്പുറം: തിരൂരില്‍ കസേരയുടെ റിങില്‍ രണ്ടുവയസുകാരിയുടെ തല കുടുങ്ങി. കളിക്കുന്നതിനിടെ തല റിങ്ങില്‍ കുരുങ്ങുകയായിരുന്നു. തിരൂര്‍ യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.
തിരൂര്‍ ടൗണില്‍ താമസിക്കുന്ന ആഷിഖിന്റെ മകള്‍ ഹൈറയുടെ തലയാണ് കളിക്കുന്നതിനിടെ കസേരയുടെ റിങില്‍ കുടുങ്ങിയത്. തല പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
വീട്ടിലെത്തിയ ഫയര്‍ഫോഴ്സ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് മുറിച്ചു മാറ്റിയതോടെയാണ് കുട്ടിയെ രക്ഷിക്കാനായത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Two-year-old girl's head got stuck in a chair's ring in Tirur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



