പുതുവര്‍ഷപ്പിറവിയില്‍ അപകടം; പെരിഞ്ഞനത്ത് രണ്ടു യുവാക്കള്‍ മരിച്ചു

പെരിഞ്ഞനത്ത് പുതുവത്സര പിറവിക്ക് പിന്നാലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST

തൃശൂര്‍: പെരിഞ്ഞനത്ത് പുതുവത്സര പിറവിക്ക് പിന്നാലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നില്‍ ദേശീയ പാതയില്‍ പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ മതിലകം ഒന്നാം കല്ല് സ്വദേശി എള്ളുംപറമ്പില്‍ അഷറഫിന്റെ മകന്‍ അന്‍സില്‍ (22) കയ്പമംഗലം കാക്കാത്തിരുത്തി കാരയില്‍ ഗോപിനാഥന്റെ മകന്‍ രാഹുല്‍ (25) എന്നിവരാണ് മരിച്ചത്. 

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കില്‍ എതിരെ വന്ന പിക്ക് അപ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കയ്പമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
 

News Now