പുതുപ്പള്ളി ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തി പത്രിക സമർപ്പിക്കും

ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 9:24 am IST
Edited by :migrator

കോട്ടയം: പുതുപ്പള്ളിയിൽ ഇനി തെരഞ്ഞെടുപ്പ് ചൂട്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമർപ്പിക്കുക. 

പത്രികാ സമർപ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും. സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ ഇന്ന്  രാവിലെ 11 മണിയോടെ പത്രിക സമർപ്പിക്കും.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആർഡിഒയ്‌ക്ക് മുൻപാകെ ഇടതു സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ് പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് ജെയ്‌ക് പുതുപ്പള്ളിൽ മത്സരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now