
പി വി അൻവർ മതം പറഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്
മതം പറഞ്ഞ് വോട്ട് ചോദിച്ചെന്നാരോപിച്ച് യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രാചാരണത്തിടെ ഇടത് എംഎൽഎ പി വി അൻവർ നടത്തിയ പ്രസംഗം വിവാദമാകുന്നു. മതവികാരം ഇളക്കിവിട്ട് വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ഇതിനെതിരെ പരാതി ഉയർന്നു. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്നാരോപിച്ച് യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരസഭയിലെ 9ാം വാർഡായ ചന്തക്കുന്നിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥി ആബിദ താത്തൂക്കാരന് വേണ്ടി വൃന്ദാവനംകുന്നിൽ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
കോൺഗ്രസിന്റെ ശ്രീജ വെട്ടത്തേഴത്താണ് എതിർ സ്ഥാനാർഥി. നഗരസഭയിലെ കുടിവെള്ള പ്രശ്നം പരാമർശിച്ച് തുടങ്ങിയ പ്രസംഗത്തിൽ 'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു' എന്ന് പറഞ്ഞാണ് എതിർ സ്ഥാനാർഥിക്കെതിരെ മതപരമായി വിമർശനമുന്നയിക്കുന്നത്. ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ് എംഎൽഎ പ്രസംഗത്തിൽ ചോദിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
