വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാന്‍ മടിയില്ല

Muslim League protests cancellation of bakrid holiday
pma salamSource by : ഇ ​ഗോകുൽ
Last Updated :23 October 2025, 7:10 pm IST

News Now

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടായിട്ടുണ്ടെന്ന് മുസ്ലീം ലീഗ്. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാന്‍ മടിയില്ല. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെന്നും പി എംഎ സലാം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഫാസിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണിയ്ക്കൊപ്പമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്താകമാനം വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അത്തരത്തില്‍ നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞകാലത്തേതുപോലെ തന്നെ ഇത്തവണയും പ്രാദേശിക തലത്തില്‍ ഉണ്ടാകുമെന്ന് പിഎംഎ സലാം പറഞ്ഞു.

എന്ന് മുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിന് ഫാസിസ്റ്റ് പാര്‍ട്ടിയായത് എന്ന ചോദ്യവും പിഎംഎ സലാം ഉയര്‍ത്തി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനമന്ദിരമായ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ സന്ദര്‍ശനം നടത്തിയിതിന് താന്‍ സാക്ഷിയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്രതവണ പോയിട്ടുണ്ടെന്ന് കൃത്യമായി തനിക്കറിയാം. ഐഎന്‍എല്ലിന്റെ ഭാഗമായിരുന്ന കാലത്ത് ചില സന്ദര്‍ഭങ്ങളില്‍ ഞാനും ഒപ്പം പോയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

Summary

UDF has a welfare party understanding in the elections says Muslim League state general secretary PMA Salam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates