യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ നടപ്പാക്കരുത്; മുന്നറിയിപ്പുമായി യൂത്ത് ലീഗ്
ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയും. ഉപസമിതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
മലപ്പുറം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്. കഴിഞ്ഞ സര്‍ക്കാറാണ് പിഎം ശ്രീ നടപ്പാക്കിയപ്പോള്‍ അതിനെ ഏറ്റവുമധികം എതിര്‍ത്തത് യൂത്ത് ലീഗ് ആയിരുന്നു. അതുകൊണ്ട ഈ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ വരരുതെന്നാണ് ആഗ്രഹമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയും. ഉപസമിതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാല്‍ അത് യൂത്ത് ലീഗ് തുറന്നു പറയും. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങള്‍ മുന്നറിയിപ്പ് നല്കി.
പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീംലീഗില്‍ നിന്ന് നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് അടക്കമുള്ള നേതാക്കള്‍ പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്മാറ്റം സാധ്യമല്ലെന്നും കേന്ദ്രസഹായം നഷ്ടമാകുമെന്നുമായിരുന്നു മുഖ്യന്ത്രി യോഗത്തില്‍ അറിയിച്ചത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Youth League Warns Against Implementing PM SHRI During UDF Government
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

'പേര് മാത്രമല്ല, വിലാസവും നല്‍കാം'; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
