
എന്തുകൊണ്ട് തോറ്റു ?; യുഡിഎഫ് നേതൃയോഗം ഇന്ന് ; പിണറായിയുടെ കേരളയാത്രയ്ക്ക് ബദല്‍ ജാഥ പരിഗണനയില്‍
യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും
തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിക്കേറ്റ തോല്‍വി വിലയിരുത്താനാണ് നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കകത്തും കോണ്‍ഗ്രസിലും ഉണ്ടായ അനൈക്യം തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.
യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യ വിഴുപ്പലക്കലില്‍ കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് മറ്റ് കക്ഷികള്‍ക്കുമുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22 മുതല്‍ കേരള പര്യടനം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ബദല്‍ ജാഥയും യുഡിഎഫിന്റെ പരിഗണനയിലുണ്ട്.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഓരോ ജില്ലയിലെയും തെരഞ്ഞെടുപ്പ് വിജയപരാജയങ്ങള്‍ സംബന്ധിച്ച് അതത് ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നേതൃയോഗം പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



