
തൃശൂര്‍ മേയര്‍ക്ക് ആശ്വാസം; യുഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു; ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു
എല്‍ഡിഎഫിന് അനുകൂലമായി 25 പേര് വോട്ട് ചെയ്തപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 24 വോട്ടാണ്.
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയയപ്പെട്ടു. എല്‍ഡിഎഫിന് അനുകൂലമായി 25 പേര് വോട്ട് ചെയ്തപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 24 വോട്ടാണ്. ആറ് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു
മേയര്‍ എം.കെ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കോര്പറേഷന് ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഇടത്വലത് മുന്നണികളോടു പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് വോട്ടടുപ്പില്‍ നിന്ന് വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് കെകെ അനീഷ് പറഞ്ഞു. രണ്ട് പാര്‍ട്ടികളുടേയും തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാന്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കില്ല. ബിജെപി ഈ നിലപാട് പിന്തുടരുന്നത് കൊണ്ടാണ് രണ്ട് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



