
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും ; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്
പിറവം മാത്രം പോരെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും.
കഴിഞ്ഞ തവണ ലഭിച്ച 15 സീറ്റുകളും വേണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ ശോഷിച്ച കേരള കോണ്‍ഗ്രസിന് പരമാവധി 10 സീറ്റിനപ്പുറം നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരുവമ്പാടി അടക്കം ഏതാനും സീറ്റുകള്‍ വെച്ചുമാറുന്നതും പരിഗണനയിലുണ്ട്.
പിറവം മാത്രം പോരെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു സീറ്റ് എങ്കിലും അധികം വേണമെന്ന് അനൂപ് ജേക്കബ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിഎംപിയും കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. സിഎംപിക്ക് ഒരു സീറ്റ് കൂടി നല്‍കിയേക്കുമെന്നാണ് സൂചന.
മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 10 സീറ്റുകള്‍ കൂടുതല്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. പരമാവധി മൂന്ന് സീറ്റുകള്‍ കൂടുതല്‍ നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
