പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി

നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫ് കരസ്ഥമാക്കിയത്

ഷിജിത്ത്
Last Updated :20 January 2024, 9:08 am IST

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസിന്റെ എന്‍ ടി ഷിജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 

ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ അകമ്പടിയോടെ യുഡിഎഫ് ഭരണത്തിലെത്തിയത്. എല്‍ഡിഎഫിലെ എം എം രഘുനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഇരുമുന്നണികള്‍ക്കും ഏഴു വോട്ടുകള്‍ വീതം ലഭിച്ചതോടെ വരണാധികാരി നറുക്കെടുപ്പ് നടത്തുകയായിരുന്നു. 

പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ഷിജിത്ത്. പഞ്ചായത്ത് ഭരണം പട്ടികജാതി സംവരണമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ അംഗം ഇ ടി രാധയുടെ മരണത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now