തൃക്കാക്കര വിജയത്തില്‍ വൃദ്ധസദനത്തില്‍ സ്‌നേഹസദ്യ വിളമ്പി ഉമാ തോമസ്

മുഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹസദ്യയിലാണ് ഉമാ തോമസും പങ്കാളിയായത്.

ഭക്ഷണം വിളമ്പുന്ന ഉമാ തോമസ്‌
Last Updated :20 January 2024, 9:02 am IST
Edited by :migrator


കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ മികച്ച വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്‌നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മുഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹസദ്യയിലാണ് ഉമാ തോമസും പങ്കാളിയായത്. 

അന്തേവാസികള്‍ പൂക്കള്‍ നല്‍കിയാണ് എംഎല്‍എയെ സ്വീകരിച്ചത്. അനാഥമന്ദിരത്തിലെ മുഴുവന്‍ അന്തേവാസികളുമായി ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് ഉമാ തോമസ് മടങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now