കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്

ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍Source by : പിടിഐ
Last Updated :14 February 2024, 10:08 pm IST

കോഴിക്കോട്: കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്.

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എന്‍.എസ്.എസ്. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക).

ഹരി വി നാരായണന്‍, അമ്മു എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ. അമ്പിളി, അനീഷ് മുരളി മേനോന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now