2018 ഡിസംബര്‍ 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി

ഫയൽ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എത്തിച്ചു. ഭീകര വിരുദ്ധ സ്ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനാണ് സാധ്യത.

ഇന്നലെ രാത്രി 9മണിയോടെ ബെംഗളൂരു - കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ടുവന്നത്. തുടർന്ന് നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി.  കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചാണ് ഇന്നലെ വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ​ത്തി പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2018 ഡിസംബര്‍ 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​യാ​ളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം​ബ്രാ​ഞ്ച് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മും​ബൈ പൊ​ലീ​സ് ഇ​യാ​ളെ നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യിരുന്നു.ജൂണ്‍ എട്ട് വരെയാണ് കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates