
വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ, കാലിക്കറ്റ് സർവകലാശാല അധ്യാപകന് സസ്പെൻഷൻ; കേസെടുത്തു
ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഹാരിസിനെയാണ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട്: വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഹാരിസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ സർവകലാശാല റജിസ്ട്രാർ പൊലീസിൽ പരാതി നൽകി.
സന്ദേശങ്ങൾ അയച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയത്. വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതി ഇന്റേണൽ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാർഥികൾ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്.
ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനിൽനിന്നുണ്ടെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



