ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

Unnikrishnan Potty with karanataka BJP leaders
ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി
Edited by :Sujith
Last Updated :10 ഫെബ്രുവരി 2026, 9:28 am IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

2020 ജനുവരിയില്‍ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുവരും പോറ്റിക്കൊപ്പം എത്തിയത്. മണിക്കുറുകളോളം ഇരുനേതാക്കളും പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. നേതാക്കളുമായി പോറ്റി അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്

ഏറെക്കാലമായി ബംഗളുരുവില്‍ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കര്‍ണാടകത്തിലെ ബിജെപി നേതാക്കളമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

News Now

Summary

Unnikrishnan Potty with karanataka BJP leaders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates