
'ഉറക്കം വരാതിരിക്കാൻ' പാൻമസാലയും പുകയിലയും, അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ; 9 കെഎസ്ആർടിസി ഡ്രൈവർമാർ കുടുങ്ങി
പാൻമസാലയും പുകയിലയും ഉൾപ്പെടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ

പാലക്കാട്: പാൻമസാലയും പുകയിലയും ഉൾപ്പെടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. രാത്രി സർവിസ് നടത്തുന്ന ബസുകളിലെ ഒമ്പത് ഡ്രൈവർമാരാണ് പരിശോധനയിൽ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന.
കുഴൽമന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലത്തൂരിനും പാലക്കാടിനും ഇടയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഡ്രൈവർ പറയുന്നു.
എന്നാൽ, ഇത് ഉപയോഗിച്ചാൽ കൂടുതൽ ഉറക്കം വരാൻ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ഓർമിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.വരും ദിവസങ്ങളിലും പരിശോധന തുടരാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
