
'തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!'
രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ കണ്ടത് '2018' സിനിമയാണ്... തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!. രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍പ്പെട്ടവര്‍ എത്രയും സുഖം പ്രാപിക്കട്ടെ ' എന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്
പോസ്റ്റിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സമൂഹമാധ്യമത്തില്‍ ചോദ്യമുയര്‍ന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിമര്‍ശനം ശക്തമാകുന്നതിനിടെ ഫെയ്സ്ബുക്ക് പോസ്റ്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

'മതനേതൃത്വത്തിന്റെ വിലക്കുകള്‍ കൊണ്ട് യുവതികളുടെ സ്വാതന്ത്ര്യം തടയാനാകില്ല; സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രീണനനയം പിന്തിരിപ്പന് ശക്തികള്‍ക്ക് കരുത്ത് പകരുന്നു'

