
'മതനേതൃത്വത്തിന്റെ വിലക്കുകള്‍ കൊണ്ട് യുവതികളുടെ സ്വാതന്ത്ര്യം തടയാനാകില്ല; സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രീണനനയം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നു'
കോണ്‍ഗ്രസും സിപിഎമ്മും പതിറ്റാണ്ടുകളായി തുടരുന്ന അതിരുകടന്ന പ്രീണന നയമാണ്, നമ്മുടെ പെണ്‍മക്കളെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നത്.

തിരുവനന്തപുരം: മതനേതൃത്വത്തിന്റെ വിലക്കുകള്‍ക്കോ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കോ വഴങ്ങാതെ, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി പഠിക്കാനും നയിക്കാനും സ്വപ്നം കാണാനും കേരളത്തിലെ ഓരോ പെണ്‍കുട്ടിക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്ത്രീകളെ നിഴലുകളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണെന്നും വികസിത ഭാരതത്തിലും നമ്മുടെ ജനാധിപത്യത്തിലും അവര്‍ക്ക് സ്ഥാനമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വനിതാ ശാക്തീകരണത്തില്‍ നിന്ന് വനിതാ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് മുന്നേറിക്കഴിഞ്ഞു. സായുധ സേനയിലും ബഹിരാകാശ ദൗത്യങ്ങളിലും തുടങ്ങി കോര്‍പ്പറേറ്റ് തലപ്പത്തും സ്റ്റാര്‍ട്ടപ്പുകളിലും വരെ, യുവതികള്‍ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. കേരളത്തിലെ നമ്മുടെ പെണ്‍മക്കള്‍ക്കും ഈ അവസരങ്ങള്‍ നിഷേധിക്കപ്പെടരുത്. കോണ്‍ഗ്രസും സിപിഎമ്മും പതിറ്റാണ്ടുകളായി തുടരുന്ന അതിരുകടന്ന പ്രീണന നയമാണ്, നമ്മുടെ പെണ്‍മക്കളെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നത്. സ്ത്രീ ശാക്തീകരണത്തെ എതിര്‍ക്കുന്നവരോട് കണ്ണടയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇസ്സാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്ലാമിക അല്ലാത്ത ആചാരങ്ങളും ആഘോഷങ്ങളും ആഘോഷങ്ങളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.മതകീയ മൂല്യങ്ങളു അച്ചടക്കവും കാത്തുസൂക്ഷിച്ച് കൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരുംതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നുനല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവനയില്‍ പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Keralam BJP chief Chandrasekhar warns against imposing clerics' diktats on women .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്

എക്സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍
