കലോത്സവത്തില്‍ ഇനി അവസരമില്ല; മാതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി

എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

മന്ത്രി വി ശിവന്‍കുട്ടി/ ഫയൽ
Last Updated :20 January 2024, 9:15 am IST


തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധിച്ചിരുന്നു. എന്നാല്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും ശിവന്‍ കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

'എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കലോത്സവ വേദികളില്‍ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളില്‍ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങള്‍. ഭാരതം മുഴുവന്‍ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു. 

ഡ്രസ് റിഹേഴ്‌സലില്‍ വിവാദവേഷം ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ കൈയില്‍ തോക്കുണ്ട്. ആ മതവിഭാഗത്തില്‍പ്പെട്ടവര്‍ തോക്കുമായിട്ടാണോ നടക്കുന്നത്. അത് മാറ്റി ഈ ഭാഗം മാത്രം പ്രൊജക്ട് ചെയ്യുന്നത് മാത്രമാണ് പ്രശ്‌നത്തിന് കാരണം. സ്വഗതഗാനത്തിലോ ദൃശ്യങ്ങളിലോ ഒരു തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല.  ഇത്തരത്തിലുള്ള റിഹേഴ്‌സലില്‍കോസ്റ്റിയും ഇടാറില്ല. അത്തരത്തില്‍ ഒരു വേഷം ബോധപൂര്‍വം കൊണ്ടുവന്നതല്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now