News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും വാക്സിന് നല്കുന്നത് സംബന്ധിച്ച് ഐസിഎംആറിനോട് അനുമതി ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും നിലവില് കോവിഡ് വാക്സിന് നല്കുന്നില്ല. അവരില് വാക്സിന് പരീക്ഷണം പൂര്ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള് പരീക്ഷണം പൂര്ത്തിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവര്ക്ക് വാക്സിന് നല്കുന്നതില് കുഴപ്പമില്ല എന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. ഇന്ത്യയില് നാഷണല് ടെക്നിക്കല് അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്ശ നല്കിയിട്ടുണ്ട്. അതിനാല് വാക്സിന് നല്കാന് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം ഗര്ഭകാല പരിശോധന സംസ്ഥാനത്ത് കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്ദ്ദം എന്നിവ വാര്ഡ് സമിതിയിലെ ആശാവര്ക്കര്മാരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

