
'സര്‍ക്കാർ ചെലവില്‍ സ്ക്വാഡ് ഉണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന മോഹം വേണ്ട'; നവകേരള സര്‍വേയില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്
'കേരളം അതീവദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്'

തിരുവനന്തപുരം: സര്‍ക്കാരിന്റെ ചെലവില്‍ സ്ക്വാഡ് രൂപീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അതിനൊന്നും ആരും എതിരല്ല. പക്ഷെ അത് സര്‍ക്കാര്‍ ചെലവിലായിരിക്കരുത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, നാട്ടുകാരുടെ ചെലവില്‍ സ്ക്വാഡ് ഉണ്ടാക്കി, സര്‍വേ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിഡി സതീശന് പറഞ്ഞു.
കേരളം കടത്തിന്റെ കാണാക്കയങ്ങളിലേക്ക് ആണ്ടുകൊണ്ടിരിക്കുകയാണ്. അഞ്ചു നയാപൈസയില്ലാത്ത അവസ്ഥയാണ്. കടം മേടിച്ചു മേടിച്ച് കേരളം മുടിഞ്ഞിരിക്കുകയാണ്. ആ അവസരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ വേണ്ടി സര്‍ക്കാരിന്റെ നവകേരള സര്‍വേ എന്ന പേരില്‍ ഒരു സര്‍വേ നടത്താന്‍ ശ്രമിക്കുന്നു. എല്ലാവരും പാര്ട്ടിക്കാര് വേണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം കൊടുത്തിട്ടുള്ളത്. പാര്‍ട്ടിയുടെ ചെലവില്‍ നടത്തിക്കോട്ടെ. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് നിന്ദ്യമായ ഏര്‍പ്പാടാണെന്ന് വിഡി സതീശന് പറഞ്ഞു.
അട്ടപ്പാടിയില്‍ പണിതീരാത്ത വീടിന്റെ സണ്‍ഷേഡ് ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവം അതീവ ദൗര്‍ഭാഗ്യകരമാണ്. അട്ടപ്പാടിയിലെ വിഷയങ്ങള്‍ താന്‍ തന്നെ പലപ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. കേരളം അതീവദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അട്ടപ്പാടിയൊക്കെ പോയി കാണാന്‍ മന്ത്രിമാരോട് പറയൂ എന്നും വിഡി സതീശന് ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു ലക്ഷത്തി പതിനാറായിരും ആദിവാസി കുടുംബങ്ങളുണ്ട്. അതില്‍ അതീവ ദരിദ്രരുടെ പട്ടികയില്‍ 6400 പേരേ ഉള്ളൂ. കഷ്ടപ്പാടും ദുരിതവും പട്ടിണിയുമായി കിടക്കുന്ന നിരവധി ആളുകളുണ്ട്. അവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ വാഹനസൗകര്യം പോലും ഇല്ല.
ആംബുലന്‍സ് പോലും കിട്ടാതെ വന്നതോടെയാണ് ആ പാവപ്പെട്ട കുഞ്ഞുങ്ങളുടെ ജീവന് നഷ്ടമായത്. നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു എന്നാണ് ആ കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്. ആ അമ്മ പറയുന്നത് അവിടത്തെ യാഥാര്‍ത്ഥ്യമാണ്. തീര്‍ച്ചയായും അതിനുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ. അല്ലാതെ പുറംമേനി നടിച്ചുകൊണ്ടുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
VD Satheesan says the opposition will strongly oppose the CPM's move to form a squad and conduct political activities at the government's expense.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'


