വേടന് കഞ്ചാവ് കേസില്‍ ജാമ്യം; പുലിപ്പല്ല് കേസില്‍ കസ്റ്റഡിയില്‍, വനം വകുപ്പ് ; നാളെ കോടതിയില്‍ ഹാജരാക്കും

പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.

VEDAN
വേടന്‍
Last Updated :28 April 2025, 11:26 pm IST
Edited by :Sujith

കൊച്ചി: കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച റാപ്പര്‍ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ്‌ലാറ്റില്‍ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസില്‍ വേടനെയും മ്യൂസിക് ബാന്‍ഡിലെ എട്ടംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. ഹില്‍പാലസ് സ്റ്റേഷനില്‍നിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാലയില്‍നിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. നാളെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.

News Now